പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.മലയാള സിനിമയിലെ ബോക്സ് ഓഫീസ്- തിയേറ്റർ റൺ റെക്കോർഡുകളിൽ ഏകദേശം മുഴുവൻ റെക്കോർഡുകളും തന്റെ കൈപ്പിടിയിൽ ആക്കിയ ആളാണ് മോഹൻലാൽ.കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.
ഇതിനിടെ ചിത്രം 200 കോ.ടി ക്ലബിൽ പ്രവേശിച്ചിരിക്കുകയാണ് ഇതാദ്യമായാണ് ഒരു മലയാള സിനിമ 200 കോടി ക്ലബിൽ പ്രവേശിക്കുന്നത്. ചിത്രം റിലീസായി 50 ദിവസം കൊണ്ട് ഈ നേട്ടം കൈവരിക്കാനായി എന്നതും ലൂസിഫറിന്റെ മേന്മയാണ് . ചിത്രം ഇപ്പോഴും നൂറിലധികം കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് .മലയാള സിനിമയ്ക്ക് ഒരു കാലത്തും എത്തി പിടിക്കാൻ സാധിക്കില്ല എന്ന് കരുതിയ നേട്ടമാണ് ഇപ്പോൾ ലൂസിഫർ സ്വന്തമാക്കിയത് .ചിത്രത്തിലെ മാസ് ആക്ഷൻ എലമെന്റ് കുടുംബപ്രേക്ഷകരേയും യുവാക്കളെയും ഒരേപോലെ പ്രീതിപ്പെടുത്തിയതാണ് ഈ വലിയ വിജയത്തിന് പിന്നിൽ. ചിത്രം ഇന്നുമുതൽ ഓൺലൈൻ സ്ട്രീമിംഗ് ആപ്പായ ആമസോൺ പ്രൈമിൽ ലഭ്യമാണ്