പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിൻറെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചുവെങ്കിലും ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ തന്നെയാണ് പ്രദർശനം തുടരുന്നത്
ചിത്രത്തിലെ ഡിലീറ്റഡ് രംഗം പൃഥ്വിരാജ് ഇന്നലെ മോഹൻലാലിൻറെ പിറന്നാൾ സമ്മാനമായി പുറത്തുവിടുകയുണ്ടായി ഈ വീഡിയോയാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.ചില വിരുതന്മാർ ആകട്ടെ ഈ വീഡിയോയിലെ മിസ്റ്റേക്ക് എന്ന പേരിൽ ചിലത് കണ്ടുപിടിച്ചിരിക്കുകയാണ് ഇപ്പോൾ. വീഡിയോയിൽ മയിൽവാഹനം സഞ്ചരിക്കുന്ന പോലീസ് ജീപ്പും സ്റ്റീഫൻ വരുന്ന ബുള്ളറ്റും റോങ്ങ് സൈഡിൽ ആണ് വരുന്നത് എന്നാണ് ആരാധകർ പറയുന്നത് രണ്ടുപേരും വലതു വശം ചേർന്നാണ് വണ്ടി ഓടിക്കുന്നത്.ഇത് സംവിധായകന്റെ പിഴവാണ് എന്ന് ചിലർ വാദിക്കുമ്പോൾ മറ്റ് ചിലർ സ്റ്റീഫൻ കുറെ വർഷം വേറെ രാജ്യത്തായിരുന്നു എന്നതിൻറെ സൂചന സംവിധായകൻ നൽകുകയാണ് എന്ന് പറയുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലായി തന്നെ നിൽക്കുകയാണ് ഈ ഡിലീറ്റഡ് രംഗം.