ഷെയിൻ നിഗം നായകനായെത്തിയ ഇഷ്ക് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. സദാചാര പോലീസിംഗ് വിഷയമായ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ആദ്യം മുതൽ ലഭിക്കുന്നത് .ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈൻ ടോം ചാക്കോയാണ്. ആൽവിൻ എന്ന കഥാപാത്രത്തെ സ്വീകരിച്ചതിന്റെ നന്ദി പറയുകയാണ് ഷൈൻ ഇപ്പോൾ
സിനിമ കണ്ട പ്രേക്ഷകർ ഇപ്പോൾ അഭിനന്ദനം അറിയിക്കുന്നു എന്ന് ഷൈൻ ടോം ചാക്കോ പറയുന്നു. തന്നെ നേരിട്ട് കണ്ടാൽ ഇടിച്ചു കൂട്ടുമെന്നാണ് പ്രേക്ഷകർ പറയുന്നത് എന്നും ഷൈൻ പറയുന്നു. നെഗറ്റീവ് കഥാപാത്രമായതിനാൽ അഭിനയസാധ്യതയുള്ള കഥാപാത്രം ആയിരിക്കും എന്നറിയാമായിരുന്നു.എന്നാൽ ഈ രീതിയിൽ കഥാപാത്രത്തെ നെഞ്ചോട് ചേർത്ത് പ്രേക്ഷകരോട് നന്ദി അല്ലാതെ വേറെയൊന്നും പറയുവാനില്ല, ഷൈൻ പറയുന്നു. നിർമ്മാതാക്കളിൽ ഒരാളായ സിവി സാരഥിയാണ് ചിത്രത്തിലേക്ക് ക്ഷണിച്ചത് എന്നും ഷൈൻ ടോം ചാക്കോ പറയുന്നു