Wednesday, August 21

പിറന്നാൾ ദിനത്തിൽ വിജയ് ദേവരകൊണ്ടക്ക് രശ്മികയുടെ സമ്മാനം ; വീഡിയോ വൈറലാകുന്നു

Google+ Pinterest LinkedIn Tumblr +
“samvritha”


തെലുങ്കിലെ ഭാഗ്യജോടികളാണ് വിജയ് ദേവേരക്കൊണ്ടയും രഷ്മിക മന്ദാനയും.ഇരുവരും ഒന്നിച്ചെത്തിയ ഗീതാ ഗോവിന്ദം എന്ന ചിത്രം കഴിഞ്ഞവർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഇടം നേടിയിരുന്നു. അതോടൊപ്പം ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ലിസ്റ്റിൽ എത്തിയിരുന്നു.ഇരുവരും വീണ്ടും ഒന്നിക്കുന്ന ഡിയർ കോമ്രേഡ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ മേയ് ഒമ്പതിന് വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ദിനം ആയിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ഡിയര്‍ കോമ്രേഡിന്റെ സെറ്റിൽ വച്ചായിരുന്നു വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ആഘോഷം.

രശ്മികക്കും അണിയറ പ്രവർത്തകർക്കുമൊപ്പം കേക്ക് മുറിച്ചാണ് താരം തന്റെ പിറന്നാൾ ആഘോഷിച്ചത്. രശ്മിക വിജയിക്ക് ഒരു ബ്രേസ്ലെറ്റ് സമ്മാനമായി നൽകി. രശ്മിക തന്നെ വിജയുടെ കൈകളിൽ അത് അണിഞ്ഞു കൊടുക്കുന്നതും വീഡിയോയിൽ കാണുവാൻ സാധിക്കും. ഇരുവരുടെയും ഏറ്റവും പുതിയ ചിത്രം ഡിയർ കോമ്രേഡ് ഭരത് കമ്മയാണ് സംവിധാനം ചെയ്യുന്നത്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.

“Lucifer”
Share.

About Author

Comments are closed.