നീണ്ട ഒരു ഇടവേളയ്ക്കു ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്നു കടുവ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ രാവിലെ പുറത്തു വരികയുണ്ടായി. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് പൊലീസ് ജീപ്പിന്റെ പുറത്ത് കലിപ്പ് ലുക്കിലിരിക്കുന്ന പൃഥ്വിയുടെ പോസ്റ്റര്‍ മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു.
പൃഥിരാജിന് പിറന്നാള്‍ സമ്മാനമായി പുറത്തിറങ്ങിയ മാസ് ലുക്ക് പോസ്റ്ററിന് പിന്നില്‍ വലിയൊരു അധ്വാനം തന്നെയുണ്ട് എന്ന് തെളിയിക്കുന്ന തരത്തിലുള്ള അണിയറ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആനന്ദ് രാജേന്ദ്രനാണ്, പൂര്‍ണമായും ഗ്രീന്‍ സ്ക്രീനില്‍ ചിത്രീകരിച്ച ചിത്രം പോസ്റ്റര്‍ രൂപത്തില്‍ രൂപകല്‍പ്പന ചെയ്തത്. ‘കടുവ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ചിത്രം പകര്‍ത്തിയത് മോഹന്‍ലാല്‍-പൃഥിരാജ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ലൂസിഫറിന് വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തിയ സിനറ്റ് സേവ്യറാണ്.ഇതിന് മുമ്പും മലയാളത്തിലെ പല വലിയ ഹിറ്റ് ചിത്രങ്ങൾക്കും സ്റ്റിൽ ഫോട്ടോഗ്രാഫി നിർവഹിച്ചത് സിനറ്റ് ആണ്.മുൻപും ആനന്ദ്-സിനറ്റ് കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ പിറന്നിട്ടുണ്ട്.എസ്രാ,ലൂസിഫർ എന്നീ ചിത്രങ്ങൾ ആണ് ഇതിന് മുൻപ് ഈ കൂട്ടുകെട്ടിൽ പിറന്നത്.