സിനിമാപ്രേമികൾ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.പ്രഭു,സുനിൽ ഷെട്ടി, അർജുൻ,പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.
ഇന്നലെ കൊച്ചിയിൽ ആശിർവാദ് സിനിമാസിന്റെ സിനിമകളുടെ വിജയാഘോഷം നടന്നിരുന്നു. അതോടൊപ്പം പുതിയ സിനിമകളുടെ വിശേഷവും ചടങ്ങിൽ പങ്കുവെച്ചു.മരയ്ക്കാറിന്റെ കുറച്ച് ഷോട്ടുകൾ കോർത്തിണക്കി ഒരുക്കിയ ചെറിയ ഒരു ടീസർ പോലെയൊന്ന് ചടങ്ങിൽ പ്രദർശിപ്പിക്കുകയുണ്ടായി.ഇതിന്റെ മുഴുവൻ വർക്കുകളും കഴിഞ്ഞിട്ടില്ല എന്നും 30 ശതമാനം മാത്രമേ ഇതിന്റെ വി എഫ് എക്സ് കഴിഞ്ഞിട്ടുള്ളൂ എന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.