ആ സിനിമ ഇറങ്ങിയ ശേഷം എനിക്ക് ലാലങ്കിളിനെ കാണുന്നതെ പേടിയായി;തുറന്ന് പറഞ്ഞ് കല്യാണി പ്രിയദർശൻ
സത്യൻ അന്തികാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത് ദുൽക്കർ സൽമാൻ ആദ്യമായി നിർമ്മിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നുവന്ന താരമാണ് കല്യാണി പ്രിയദർശൻ. പ്രിയദർശൻ ലിസി ദമ്പതികളുടെ മകളായ കല്യാണി ഇപ്പോൾ തെന്നിന്ത്യയിൽ ഏറെ തിരക്കിലാണ്. ചിത്രം എന്ന സിനിമ കണ്ടതിനു ശേഷം ലാൽ അങ്കിളിനെ പേടിയായിരുന്നു എന്ന് കല്യാണി ഒരു അവസരത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ അത് വീണ്ടും വൈറൽ ആയിരിക്കുകയാണ്.
കല്യാണിയുടെ വാക്കുകൾ:
ചിത്രം സിനിമയിൽ ലാലങ്കിളും അമ്മയും തമ്മിൽ വഴക്കുണ്ടാക്കി, ഒടുവിൽ അമ്മ കുത്തേറ്റുമരിക്കും. ഇതു കണ്ട ശേഷം ലാലങ്കിൾ വീട്ടിലെത്തിയാൽ എനിക്കു പേടിയാണ്. അത്രയും നാൾ ലാലങ്കിളിനെ കണ്ട് ഓടിചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആർക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോൾ ഇതാണ് സിനിമയെന്നും അഭിനയമെന്നും പറഞ്ഞു എന്നെ മനസ്സിലാക്കി’.