കേരളം വീണ്ടും പ്രളയ ഭീഷണി നേരിടുമ്പോൾ സാന്ത്വന സ്പർശവുമായി എത്തുകയാണ് സിനിമാലോകം ഒന്നാകെ.പ്രളയ ദുരിതം അനുഭവിക്കുന്ന എല്ലാവരെയും മലയാള സിനിമ ഒറ്റകെട്ടായിട്ടാണ് സഹായിക്കുന്നത്.നടൻ നിവിൻ പോളിയും ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ആദ്യാവസാനം നിലകൊണ്ടിരിക്കുന്നു. മലയാളത്തിലെ തന്നെ ഏറ്റവും ടോപ്പ് ലൈക്ക് ഉള്ള പേജുകളിൽ ഒന്നായ നിവിൻ പോളിയുടെ ഫേസ്ബുക്ക് പേജ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഹെൽപ് ഡെസ്കിന് സമമായാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തിച്ചത്.
കേരളത്തിൽ അങ്ങോളം ഇങ്ങോളം ആവശ്യമുള്ള സാധനങ്ങളും സഹായങ്ങളും നിവിൻ പോളിയുടെ ഫേസ്ബുക്ക് പേജ് വഴി മലയാളികളിലേക്ക് കൃത്യസമയങ്ങളിൽ എത്തിയിരുന്നു.ഇപ്പോൾ നിവിൻ പോളിയുടെ സുത്യർഹ സേവങ്ങളിൽ നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷ്. ഫേസ്ബുക്ക് പേജ് വഴിയാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്.കണ്ണൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തരമായി ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് കണ്ണൂർ കളക്ടർ നേരത്തെ പുറത്ത് വിട്ടിരുന്നു.ഇത് നിവിൻ പോളി തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്യുകയുണ്ടായി.കഴിഞ്ഞ വർഷം പ്രളയ സമയത്തും നിവിൻ ആദ്യാവസാനം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ട് ഇറങ്ങിയിരുന്നു. കഴിഞ്ഞ വർഷം നിവിന്റെ വീട്ടിലും വെള്ളം കയറിയിരുന്നു.