മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാള സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തികൊണ്ടാണ് ചിത്രത്തെ സംബന്ധിച്ച ഓരോ വാർത്തകളും പുറത്തു വരുന്നത്. വേണുകുന്നപ്പള്ളി മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നിര്‍മ്മിക്കുന്ന മാമാങ്കം മമ്മൂക്കയ്ക്കൊപ്പം ഉണ്ണി മുകുന്ദന് വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ്. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ഉണ്ണിമുകുന്ദൻ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിനുവേണ്ടി നീരജ് മാധവ് കളരി അഭ്യസിക്കുകയും ഉണ്ടായി. ഇതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ് താരമിപ്പോൾ.കനിഹ, അനു സിത്താര, പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയില്‍ നായികമാരായി എത്തുന്നത്.ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.