സംവിധായകൻ ഷാഫിയുടെ ശിഷ്യനും സന്തോഷ് ശിവൻ അമൽ നീരദ് എന്നിവരുടെ അസ്സോസ്സിയേറ്റ് ഡയക്ടറുമായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എ രഞ്ജിത് സിനിമ’ . ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ & മോഷൻ പോസ്റ്റർ തിരുവോണ നാളിൽ ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെ ലോഞ്ച് ചെയ്തിരുന്നു. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി നിർമ്മിക്കുന്ന ചിത്രം CH മുഹമ്മദ് റോയൽ സിനിമാസിലൂടെ തിയേറ്ററുകളിൽ എത്തിക്കും . ഇപ്പോൾ ചിത്രത്തിന്റെ ഒരു ഫാൻ മെയ്ഡ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പോസ്റ്റർ കാണാം :