മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ആറാട്ട്’ ഫെബ്രുവരി പതിനെട്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. തിയറ്ററുകളിൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. മിക്ക തിയറ്ററുകളിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ആരാധകരുടെ നീണ്ടവരി തന്നെ ദൃശ്യമാണ്. തൃശൂരിലെ രാഗം തിയറ്ററിൽ ബുക്കിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ മിക്ക ഷോകളും മുഴുവനും ബുക്കിംഗ് ആയി.
ഒരു മലയാള ചിത്രത്തിന്റെ ഏറ്റവും വലിയ റിലീസിന് ഒരുങ്ങുകയാണ് ആറാട്ട്. ഇതുവരെയുള്ള ഏറ്റവും വലിയ ഓവർസീസ് റിലീസിനുള്ള റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ്. 47 രാജ്യങ്ങളിലായി 630ൽ അധികം കേന്ദ്രങ്ങളിലാണ് മരക്കാർ റിലീസ് ചെയ്തത്. എന്നാൽ, ഈ റെക്കോർഡ് എല്ലാം മറികടക്കാനാണ് ‘ആറാട്ട്’ എത്തുന്നത്. വിംഗിൽ എന്റർടയിൻമെന്റ്സ് ആണ് ഗൾഫ് ഒഴികെയുള്ള ഈ ചിത്രത്തിന്റെ ഓവർസീസ് മാർക്കറ്റ് റിലീസ് എടുത്തിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി പതിനെട്ടിനാണ് റിലീസ് ചെയ്യുക.
ആറാട്ട് ട്രയിലറിന് വൻ സ്വീകരണം ആയിരുന്നു പ്രേക്ഷകർ നൽകിയത്. ഫെബ്രുവരി നാലിന് യുട്യൂബിൽ റിലീസ് ചെയ്ത ട്രയിലർ അഞ്ചു മില്യണിന് അടുത്ത് ആളുകളാണ് യുട്യൂബിൽ കണ്ടത്. പ്രേക്ഷകർക്ക് ആവേശത്തോടെ കാണാൻ കഴിയുന്ന ഒരു മുഴുനീള എന്റർടയിൻമെന്റ് ചിത്രമായിരിക്കും ആറാട്ട് എന്ന് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായികയായി എത്തുന്നത്. നെടുമുടി വേണു, സായ്കുമാര്, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്, നന്ദു, ബിജു പപ്പന്, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ – വിജയ് ഉലകനാഥ്, എഡിറ്റര്‍ – സമീര്‍ മുഹമ്മദ്. സംഗീതം – രാഹുല്‍ രാജ്. കലാസംവിധാനം – ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യര്‍. സജീഷ് മഞ്ചേരിയും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് പടം നിർമ്മിച്ചിരിക്കുന്നത്.
#ThrissurRagam Bookings Open!! #Aaraattu 🔥#AaraattuFromFeb18 @Mohanlal pic.twitter.com/ZthkWiOtC8
— Cinema Daddy (@CinemaDaddy) February 12, 2022