തലയുടെ വിളയാട്ടവുമായ താരരാജാവിന്റെ മാസ് എൻട്രി. ബി ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ആറാട്ട്’ സിനിമയുടെ ട്രയിലർ റിലീസ് ആയി. മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും നൃത്തരംഗങ്ങളും കൊണ്ട് സമ്പന്നമാണ് ട്രയിലർ. ട്രയിലർ ഇങ്ങനെയാണെങ്കിൽ പടം പൊളിക്കുമെന്നാണ് ആരാധകരുടെ പ്രതികരണം. എ ആർ റഹ്മാവനും ട്രയിലറിൽ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ഉണ്ട്. മോഹൻലാലിന്റെ പഴയ ചില മാസ് പടങ്ങളിലെ ഡയലോഗുകളും ഇതിൽ കാണാം. മോഹൻലാൽ ആരാധകർക്കുള്ള ഒരു വിരുന്ന് ആണ് ആറാട്ട് ട്രയിലർ. ട്രയിലർ റിലീസ് ആയി നിമിഷനേരം കൊണ്ട് ഒരു ലക്ഷത്തിന് മുകളിൽ ആളുകളാണ് ട്രയിലർ കണ്ടത്.
‘ആറാട്ടി’ല്‍ നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കോമഡിക്കു പ്രാധാന്യം നല്കുന്നതാണെങ്കിലും മികച്ച ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായികയായി എത്തുന്നത്. നെടുമുടി വേണു, സായ്കുമാര്, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്, നന്ദു, ബിജു പപ്പന്, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2021/02/Mohanlals-Aaraattu-Official-poster-is-out-now.jpg?resize=788%2C443&ssl=1)
യുട്യൂബിലാണ് ട്രയിലർ റിലീസ് ചെയ്തത്. ‘കുറേ നാളുകൾക്ക് ശേഷം കുറച്ചധികം പ്രതീക്ഷയുള്ള പടം’, ‘തീപ്പൊരി ഐറ്റം! കോമഡിയും’, ‘പ്രതീക്ഷ വെറുതെ ആയില്ല. കിടു മാസ്സ് ട്രൈലെർ’, ‘ഒരു മാസ് ട്രയിലർ കാണാൻ വന്നതാണ് പക്ഷേ ഇതു മാസ് ഒന്നും അല്ല. ഇതു കൊല മാസ് ഐറ്റം ആണ്.’, ‘ഇത് ഒരൊന്നൊന്നര പൊളി പൊളിക്കും….. നെയ്യാറ്റിൻകര ഗോപന്റെ വിളയാട്ടം…..കട്ട waiting… …. ആറാട്ട്’ – എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. ക്യാമറ – വിജയ് ഉലകനാഥ്, എഡിറ്റര്‍ – സമീര്‍ മുഹമ്മദ്. സംഗീതം – രാഹുല്‍ രാജ്. കലാസംവിധാനം – ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യര്‍. സജീഷ് മഞ്ചേരിയും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് പടം നിർമ്മിച്ചിരിക്കുന്നത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2021/04/Aaraattu-Official-teaser-Mohanlal-B-unnikrishnan.jpg?resize=788%2C443&ssl=1)