ഗായിക അഭയ ഹിരണ്മയിയുടെ അച്ഛന് ജി മോഹന്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധയേറ്റ് മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. ഇപ്പോഴിതാ അച്ഛനെക്കുറിച്ച് അഭയ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുപാടിയാണ് അഭയ അച്ഛന് യാത്രാമൊഴി നേര്‍ന്നത്.
‘മലര്ന്ന്ദും മലരാഹ
പാതി മലര് പോല
വലരും വിഴിവന്നമ്മേ
വന്തു വിഡിന്തും വിടിയാത കാലൈ പൊഴുതാഗ
വിലയും കലൈ അന്നമേ !
ഉറങ്ങിക്കോ അച്ഛാ ….അച്ഛന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടു പാടുന്നുണ്ട് ഞാന്‍, അച്ഛന്റെ മൂത്തവള്‍ അച്ഛന്റെ കിളിമോള് കാലു തടവുന്നുണ്ട്, ആനി കുട്ടിടെ മടിയില്‍ കിടന്നു ഉറങ്ങിക്കോ…’- അച്ഛനും സഹോദരിക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് അഭയ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ മോഹന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
View this post on Instagram
അഭയ ഹിരണ്മയിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കു വെച്ചാണ് സംഗീത സംവിധായകനായ ഗോപി സുന്ദര്‍ ആദരാഞ്ജലി അര്‍പ്പിച്ചത്. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്ന മോഹന്‍ തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രത്തില്‍ ദീര്‍ഘ കാലം ജോലി ചെയ്തിരുന്നു.
View this post on Instagram