ഓണം സ്പെഷ്യൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിൽനിന്നെല്ലാം വ്യത്യസ്തമായി മലയാളിയുടെ തനിമ നിലനിർത്തുന്ന തമ്പുരാട്ടി ലുക്കിൽ ഇപ്പോൾ എത്തിയിരിക്കുകയാണ് അഭിരാമി ഭാർഗവൻ. അഭിരാമി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തമ്പുരാട്ടി ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. പുത്തൻ മേക്കോവറിൽ ആണ് താരം എത്തിയിരിക്കുന്നത്. നിരവധി സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡുകൾക്ക് അർഹനായ രാകേഷ് പുത്തൂർ ആണ് ഫോട്ടോഗ്രാഫി ചെയ്തിരിക്കുന്നത്.
മെയ്ക്ക് അപ് ചെയ്തിരിക്കുന്നത് പിയുഷ് പുരുഷു ആണ്. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അഭിരാമി. സൂര്യ ടിവിയിലെ സൂപ്പർ ടേസ്റ്റ് എന്ന കുക്കിംഗ് പ്രോഗ്രാമിലൂടെ ആണ് താരം മിനിസ്ക്രീനിൽ എത്തിയത്. പിന്നീടാണ് സിനിമയിലേക്ക് കടന്നത്. വാർത്തകൾ ഇതുവരെ എന്ന ചിത്രത്തിൽ നായിക വേഷവും താരം ചെയ്തിട്ടുണ്ട്.