ഒരു സാധാരണ കാർ പോലും പ്രേക്ഷകനെ ത്രസിപ്പിക്കുന്നുവെങ്കിൽ അതാണ് ലൂസിഫർ എന്ന ചിത്രത്തിനായിട്ടുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന്റെ ശക്തി. KL T 666 എന്ന നമ്പറിൽ ഉള്ള ആ ലാൻഡ്മാസ്റ്റർ കാറിന്റെ ഉടമസ്ഥൻ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ നന്ദു. അദ്ദേഹത്തിന്റെ തന്നെയാണ് ആ കാർ. ഷൂട്ടിംഗ് ആവശ്യങ്ങൾക്കായി ആ കാർ നന്ദു പൃഥ്വിരാജിന് കൊടുത്തതാണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തി. ചിത്രത്തിൽ ചെറുതെങ്കിലും ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. “ചേട്ടനേക്കാളും കൂടുതൽ ചേട്ടന്റെ കാർ അഭിനയിക്കുന്നുണ്ട്” എന്ന് തമാശരൂപേണ പൃഥ്വിരാജ് നന്ദുവിനോട് പറഞ്ഞതും അദ്ദേഹം ഓർത്തെടുത്തു.