ശരീരസൗന്ദര്യത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നവരുടെ ഇടയിൽ അത്രയൊന്നും ശരീരസൗന്ദര്യത്തിന്റെ ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുന്നവർ അപൂർവമാണ്. എന്നാൽ, അത്തരമൊരു അപൂർവമായ വ്യക്തിത്വമായിരിക്കുകയാണ് ടെലിവിഷൻ താരം എലിന പടിക്കൽ. സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരം ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണിൽ മത്സരാർത്ഥി ആയി എത്തിയതോടെയാണ് കൂടുതൽ ആരാധകരെ സ്വന്തമാക്കിയത്. എന്നാൽ, തന്റെ ഭർത്താവിന് സിക്സ് പാക്ക് വേണമെന്ന് തനിക്ക് ഒരു നിർബന്ധവുമില്ലെന്ന എലിനയുടെ പ്രഖ്യാപനമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
ഭർത്താവിന് അൽപം തടിയും വയറുമൊക്കെ ഉള്ളതാണ് തനിക്കിഷ്ടമെന്നാണ് എലിന പറയുന്നത്. സിക്സ് പാക്ക് തനിക്ക് ഇഷ്ടമില്ലെന്നും എലിന വ്യക്തമാക്കുന്നു. രോഹിത് വളരെ മെലിഞ്ഞ ഒരാൾ ആയിരുന്നെന്നും തടി വയ്ക്കാനാണ് താൻ അവനോട് എപ്പോഴും പറയാറുള്ളതെന്നും എലിന വ്യക്തമാക്കി. തടി വെയ്ക്കാൻ പറയുന്ന ലോകത്തിലെ ആദ്യ ഗേൾഫ്രണ്ട് താനായിരിക്കുമെന്ന് രോഹിത് അപ്പോൾ പറയുമെന്നും എലിന വ്യക്തമാക്കുന്നു.
ക്യുബ് സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു എലിന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നല്ല തടിയും വയറും അതിനൊത്ത പൊക്കവും ഉള്ള ഒരാൾ ആയിരുന്നു തന്റെ അച്ഛൻ. അതുകൊണ്ട് വയറൊക്കെ ഉള്ളതാണ് തനിക്കിഷ്ടമെന്നും ഈ സിക്സ് പാക്കിൽ ഒന്നും തനിക്ക് താൽപര്യമില്ലെന്നും എലിന വ്യക്തമാക്കി. എലിനയുടെയും സുഹൃത്ത് രോഹിത്തിന്റെയും വിവാഹം കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ ആയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം.