ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് ഗോപിക രമേശ്. ചിത്രത്തില്‍ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം വാങ്ക് എന്ന ചിത്രത്തിലും ഗോപിക ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് ഗോപിക. മൂന്ന് ലക്ഷത്തിലധികം പേരാണ് ഗോപികയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇടയ്ക്ക് ചിത്രങ്ങള്‍ പങ്കുവച്ച് താരം എത്താറുണ്ട്. താരം പങ്കുവയ്ക്കുന്ന വിഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കറുത്ത സാരിയില്‍ ആകര്‍ഷണീയമായ ലുക്കില്‍ എത്തിയിരിക്കുകയാണ് ഗോപിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.
അടുത്തിടെ ഗോപിക തന്റെ പ്രണയത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കാമുകന്റെ മുഖം മനസിലാകാത്ത തരത്തിലുള്ള ഒരു ഫോട്ടോയും ഗോപിക പങ്കുവച്ചിരുന്നു. വാലന്റൈന്‍സ് ദിനത്തില്‍ പങ്കുവച്ച ചിത്രത്തിന് താഴേ നിരവധി പേര് ആശംസകള്‍ നേരുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡഡയിയല് സജീവമായ ഗോപിക പലപ്പോഴും ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പങ്കുവയ്ക്കാറ്.