Friday, November 22

മാമാങ്കത്തിലെ അവസരം നഷ്ടമായത് എങ്ങനെയെന്ന് മാളവിക; പകരം വന്നത് അനു സിതാര..!

Google+ Pinterest LinkedIn Tumblr +
“Asif”

ഡേറ്റ് കിട്ടാതെ വരുന്നത് കൊണ്ട് പല താരങ്ങൾക്കും നിരവധി സിനിമകൾ നഷ്ടമാകാറുണ്ട്. അത്തരത്തിൽ വന്നൊരു നഷ്ടത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി മാളവിക മേനോൻ. 916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ ഫേസ്ബുക്കിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു.

മാമാങ്കത്തിലെ അവസരം നഷ്ടമായതിനെക്കുറിച്ച് വ്യക്തമാക്കിയായിരുന്നു താരം കഴിഞ്ഞ ദിവസമയെത്തിയത്. അനുസിത്താരയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായുള്ള അവസരമായിരുന്നു താരത്തിന് ലഭിച്ചതെന്നുള്ള അനുമാനത്തിലാണ് ആരാധകര്‍. നവംബര്‍ 21ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മാമാങ്കം റീഷൂട്ടിനിടയിൽ പൊറിഞ്ചു മറിയം ജോസിൽ അഭിനയിക്കേണ്ടി വന്നത് കൊണ്ടാണ് അവസരം നഷ്ടമായത് എന്ന് നടി കുറിക്കുന്നു.

പൊറിഞ്ചുമറിയത്തിന്റെ ചിത്രീകരണമുള്ളതിനാല്‍ ഡേറ്റ് പ്രശ്‌നമാവുകയായിരുന്നു. പൊറിഞ്ചു മറിയം ജോസ് പോലുള്ള ഒരു ഹിറ്റ് സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ മാമാങ്കം നഷ്ടമായതും അതേ സമയത്തായിരുന്നു. പ്രതീക്ഷയാണ് തന്നെ നയിക്കുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനകളിലൂടെയും തനിക്ക് നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മാളവിക കൂട്ടിച്ചേർത്തു. മാമാങ്കത്തിലെ മാളവികയുടെ ഒരു സ്റ്റിൽ പങ്ക് വെച്ച് കൊണ്ടാണ് താരം ഫേസ്ബുക്കിൽ അവസരം നഷ്ടമായ കാര്യം കുറിച്ചത്.

“Lucifer”
Share.

About Author

Comments are closed.