ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് സംയുക്ത വര്‍മ്മ. നടന് ബിജു മേനോനും ആയുള്ള വിവാഹ ശേഷം താരം അഭിനയ ജീവിതം ഉപേക്ഷിക്കുകയായിരുന്നു. പക്ഷെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകര്‍ എറ്റെടുക്കാറുണ്ട്. താരത്തിന്റെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നതില്‍ പ്രധാന
പങ്കു യോഗയ്ക്കാണ്.
യോഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ സംയുക്ത അപ്ഡേറ്റ് ചെയ്യാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം ഏറെയും പങ്കു വയ്ക്കാറുള്ള ചിത്രങ്ങള്‍ ഫിറ്റ്നസ്സിനെ സംബന്ധിച്ചുള്ളതാണ്. ചിലപ്പോള്‍ ശരീര സൗന്ദര്യത്തിന്റെ രഹസ്യങ്ങളെ ക്കുറിച്ചും തുറന്നു പറയാറുണ്ട്.
ഇപ്പോഴിതാ താന്‍ മകനെയും കൊണ്ട് യോഗ ട്രെയിനിങ് സെന്ററില്‍ പോയപ്പോള്‍ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് സംയുക്ത മനസ്സ് തുറക്കുന്നത്. സംയുക്തയ്ക്കും ബിജു മേനോനും ഒരു മകനാണ് ഉള്ളത്. ഒരു ദിവസം യോഗ സെന്‍ട്രലില്‍ പോയപ്പോള്‍ അവിടെ വെച്ച് കണ്ട ഒരു വിദേശി ചോദിച്ചു കൂടെയുള്ളത് സഹോദരനാണോ എന്ന്. തനിക്ക് ആ വാക്ക് സുഖിച്ചെങ്കിലും മകന് അത് അത്ര പിടിച്ചില്ല. എന്ത് സ്റ്റുപിഡ് ക്വസ്റ്റ്യന്‍ ആണ് അദ്ദേഹം ചോദിച്ചത് എന്നാണ് മകന് പറഞ്ഞത്. താനും ആ ചോദ്യം കേട്ടപ്പോള്‍ ശരിക്കും ഞെട്ടിയെന്നും സംയുക്ത അഭിമുഖത്തിലൂടെ പറഞ്ഞു. സംയുക്തയും ബിജു മേനോനും ഒരുമിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. അങ്ങനെ ആ ബന്ധം വിവാഹത്തില്‍ എത്തുകയായിരുന്നു.