അനൂപ് മേനോനും ഭാവനയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അതിഥി രവി. ഉദാഹരണം സുജാതയിലെ ക്ലൈമാക്സ് സീനിൽ മാത്രം വന്ന് കൈയടി നേടിയ താരം കോഹിനൂർ, ലവകുശ, കുട്ടനാടൻ മാർപാപ്പ, നാം തുടങ്ങിയ സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അലമാര എന്ന ചിത്രത്തിൽ സണ്ണി വെയിന്റെ നായികയായും താരം എത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവയ്ക്കുകയും വിശേഷങ്ങൾ ആരാധകരുമായി സംസാരിക്കുകയും ചെയ്യാറ്. ഫെയ്സ്ബുക്ക് വളരെ വിരളമായി മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് താരം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ള അതിഥി ഇപ്പോൾ അഭിനയിക്കുന്നത് ഒരു തമിഴ് ചിത്രത്തിലാണ്. ലോക്ക് ഡൗൺ സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്.
കയ്യിൽ ക്യാമറയും പിടിച്ചു കൊണ്ടുള്ള അതിഥിയുടെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. കറുപ്പിൽ ട്രോപ്പിക്കൽ പ്രിന്റിംഗ് ഉള്ള മോഡേൺ ഔട്ട്ഫിറ്റായ സ്കാർട്ടാണ് താരം ഇട്ടിരിക്കുന്നത്. ‘ഇതിലും മികച്ച ചിരി സ്വപ്നങ്ങളിൽ മാത്രം..’ എന്നാണ് അദിതിയുടെ ഒരു ആരാധകൻ കമന്റ് ഇട്ടിട്ടുണ്ട്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ആരിഫ് എ.കെ ഫോട്ടോഗ്രഫിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. എൽ സബ ഓൺലൈൻ സ്റ്റോറിന് വേണ്ടിയാണ് താരം ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.