ഇപ്പോള്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ അമ്പിളി ദേവിക്കെതിരെയല്ല എന്നും, എല്ലാം തനിക്ക് നേരെയാണെന്നും ആദിത്യന് പറഞ്ഞു. തന്നോട്ട് ശത്രുതയുള്ളവരാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. തങ്ങളുടെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച ലോവലിന്റെ വീഡിയോയുടേയും ലക്ഷ്യം താനാണെന്നും ആദിത്യന് കൂട്ടിച്ചേര്‍ത്തു.
18കൊല്ലമായി ഞാന്‍ അഭിനയ രംഗത്ത് എത്തിയിട്ട്. നിരവധി നടിമാരുമായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും എന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി അറിയാമോ എന്നും നടന് ആദിത്യന് ചോദിച്ചു.
തന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ആ നിര്‍മ്മാതാവാണ്. ഒരു വര്‍ക്ക് ലഭിച്ചാല്‍ അയാള്‍ അത് മുടക്കും. തിരുവനന്തപുരത്ത് നിന്ന് ഞാന്‍ താമസം മാറി പോകാന്‍ വരെ കാരണക്കാരന്‍ അയാളാണ്.
2015 മുതല്‍ ഇയാള്‍ എന്നെ ഉപദ്രവിക്കുകയാണ്. എന്നോടുള്ള ശത്രുതയാണ് അവര്‍ ഇപ്പോള്‍ തീര്‍ക്കുന്നത്. പണ്ട് എനിക്ക് അമ്പിളി ദേവിയെ ഇഷ്ടമായിരുന്നു. അമ്പിളിയോടോ കുടുംബത്തോടോ ഞാനത് തുറന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ലോവല്‍ എന്നെ പറ്റി മോശം പറഞ്ഞ് അത് മുടക്കി. എങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം അമ്പിളി ദേവിയുടേയും ലോവലിന്റേയും ഇടയിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മുന്‍കൈ എടുത്തയാളാണ് ഞാന്‍.
അമ്പിളി ദേവിയെ ലോവല്‍ വിവാഹം കഴിച്ച ശേഷം പല ഡയറക്റ്റ്സ് സെല്ലിംഗ് കമ്പനികളുടേയും പ്രൊമോഷന് വേണ്ടി ഉപയോഗിക്കുകയാണ് ഉണ്ടായത്. അഭിനയിക്കാന്‍ വിട്ടില്ല. എന്തെങ്കിലും ആരോടെങ്കിലും തുറന്ന് പറഞ്ഞാല്‍ ഉപദ്രവിക്കുമായിരുന്നു. ഇരുവരുടേയും പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ മുന്നിട്ട് ഇറങ്ങിയപ്പോള്‍ അമ്പിളി തന്നെയാണ് ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞത്,അദ്ദേഹം പറഞ്ഞു