ആമസോൺ പ്രൈമിൽ റിലീസായ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം വളരെ മികച്ച പ്രതികരണമാണ് നേടിയത്. ആദ്യഭാഗത്തോട് നൂറ് ശതമാനം നീതി പുലർത്തിയ ചിത്രത്തിലെ താരം തിരക്കഥ ആണെങ്കിലും മോഹൻലാലിൻറെ അഭിനയത്തിനും നൂറിൽ നൂറ് മാർക്കാണ് പ്രേക്ഷകർ നൽകിയത്. ജോർജുകുട്ടിയും ദൃശ്യം 2ഉം ട്വിറ്റർ ട്രെൻഡിങ്ങിലും ഇടം പിടിച്ചിരുന്നു. മലയാള സിനിമാലോകം ഒട്ടാകെ ചിത്രത്തിന് പ്രശംസയുമായി എത്തിയതിനൊപ്പം തന്നെ ദേശീയ തലത്തിലും നിരൂപകർ അടക്കം ചിത്രത്തെ പ്രശംസിച്ചിരുന്നു.
ഇപ്പോഴിതാ ദൃശ്യം 2 എന്ന ചിത്രത്തിന് പ്രശംസ എത്തിയിരിക്കുന്നത് ആഫ്രിക്കയിൽ നിന്നാണ്. ഘാന സ്വദേശിയായ പ്രശസ്ത ബ്ലോഗ്ഗർ ഫീഫി അദിൻക്രാ ആണ് ദൃശ്യം 2 നെ പുകഴ്ത്തി മുന്നോട്ടു വന്നിരിക്കുന്നത്. ലോക പ്രശസ്ത ത്രില്ലർ വെബ് സീരിസ് ആയ മണി ഹെയ്സ്റ്റിലെ പ്രൊഫസർ എന്ന ബുദ്ധി രാക്ഷസനായ കഥാപാത്രത്തെ മറന്നേക്കാനും അതിനേക്കാളും ജീനിയസ് ആണ് ദൃശ്യത്തിലെ മോഹൻലാൽ കഥാപാത്രമായ ജോർജുകുട്ടി എന്നും ഫീഫി പറയുന്നു. മാത്രമല്ല, ദൃശ്യം 3 വരാനായി താൻ കാത്തിരിക്കുന്നു എന്നും ദൃശ്യവും, ദൃശ്യം 2 ഉം കണ്ടതിനു ശേഷം ഫീഫി കുറിച്ചു.
Forget professor,
That dude in Drishyam is a genius
— Fiifi Adinkra (@fiifiadinkra) March 28, 2021
I look forward to the 3rd part of #Drishyam #Drishyam2 #DrishyaRaghunath
— Fiifi Adinkra (@fiifiadinkra) March 28, 2021
— Fiifi Adinkra (@fiifiadinkra) March 28, 2021
It’s not a Hindi movie. Originally it is a Malayalam movie
— Fiifi Adinkra (@fiifiadinkra) March 29, 2021