Monday, January 25

സ്വിമ്മിങ് പൂളിൽ നീന്തി രസിച്ച് അഹാന കൃഷ്ണ;ചിത്രങ്ങൾ

Pinterest LinkedIn Tumblr +

യുവതാരം അഹാന കൃഷ്ണകുമാറിന്റെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ സ്വീകരിക്കുന്നത്. വെറും മൂന്ന് നാല് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് കൊണ്ട് മലയാളികളുടെ മനസ് കവർന്ന താരമാണ് അഹാന. അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിങ്ങനെയാണ് കൃഷ്ണകുമാറിന്റെ മക്കളുടെ പേരുകൾ. വളരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ച് കൊണ്ട് മലയാളികളുടെ മനസ്സിൽ ചേക്കേറുവാൻ സാധിച്ച താരമാണ് അഹാന കൃഷ്ണകുമാർ. ടോവിനോ നായകനായെത്തിയ ലൂക്ക എന്ന ചിത്രത്തിലെ നിഹാരിക എന്ന അഹാനയുടെ കഥാപാത്രത്തെ ഏറ്റെടുത്തത് നിരവധി ആരാധകർ ആയിരുന്നു. ഇപ്പോൾ അഹാന പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുകയാണ്.


കൊറോണക്കാലം ആയതിനാൽ എല്ലാവരും വീട്ടിൽ തന്നെയാണ്. ഈ മടുപ്പിൽ നിന്നും ഒന്ന് ഫ്രഷ് ആവാൻ അഹാന അനിയത്തിമാർക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഹോദരിമാരായ ഇഷാനി, ഹൻസിക എന്നിവർക്കൊപ്പം കോവളത്താണ് അഹാനയുടെ വെക്കേഷൻ. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

“Lucifer”
Loading...
Share.

About Author

Comments are closed.