ഒടുവിൽ മണിരത്നത്തിന്റെ സ്വപ്ന ചിത്രം ആരംഭിക്കുന്നു.കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്വന്’ എന്ന കൃതിയെ ആസ്പദമാക്കിയാണ് പൊന്നിയിന്‍ സെല്വന് ഒരുക്കുന്നത്.അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തും.ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ 12ന് തായ്ലാൻഡിൽ ആരംഭിക്കും. ചിത്രത്തിന് ഗംഭീര കാസ്റ്റിംഗ് തന്നെയാണ് ഉള്ളത്.
വിക്രം, ജയംരവി, കാർത്തി, അഥർവ, ഐശ്വര്യ റായി, അമല പോൾ, കീർത്തി സുരേഷ്, സത്യരാജ്, പാർഥിപൻ, ശരത്കുമാർ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുക.മലയാളി സുന്ദരി ഐശ്വര്യ ലക്ഷമിയും ചിത്രത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. നിർമാണം ലൈക പ്രൊഡക്ഷൻസ്.തമിഴ് സിനിമയിലെ ബാഹുബലി എന്നോണമാണ് ചിത്രം ഒരുങ്ങുന്നത്.ഇത്രയും വലിയൊരു സ്റ്റാർ കാസ്റ്റിംഗ് ഇത്രയും ബ്രഹ്മാണ്ഡമായ ഒരു കഥ ഒരുക്കുമ്പോൾ അതിന്റെ വെല്ലുവിളികളും ഏറെയാണ്.ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ളതാണ് ഈ നോവൽ.
Dir #ManiRatnam 's #PonniyinSelvan shoot starts in #Thailand on Dec 12th..
Cast : #ChiyaanVikram , #Karthi , #JayamRavi , #AishwaryaRai , #KeerthySuresh, #AmalaPaul , #AishwaryaLekshmi and several others..
— Censor Info (@CensorInfo) November 11, 2019
#PonniyinSelvan Cast : #ChiyaanVikram , #Karthi , #JayamRavi , #AishwaryaRai , #KeerthySuresh, #AmalaPaul , #AishwaryaLekshmi and several others.. https://t.co/IcDMs1VlQ9
— Ramesh Bala (@rameshlaus) November 11, 2019