നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ.കുമ്പളങ്ങി നൈറ്റ്സ് ഫെയിം മാത്യു തോമസ്,ഉദാഹരണം സുജാത ഫെയിം അനശ്വര രാജൻ,വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഴുനീള കോമഡി ചിത്രമായി ഒരുക്കിയ തണ്ണീർ മത്തൻ ദിനങ്ങൾക്ക് ആദ്യ ഷോ മുതൽ തന്നെ ഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.
ചിത്രത്തെയും ചിത്രത്തിലെ താരങ്ങളെയും പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ അജു വർഗീസ് ഇപ്പോൾ.അതിതായ മോഹവും ആത്മാർതഥയും ഭാഗ്യവും ഒരുമിച്ചു സംഭവിച്ച അതുല്യ പ്രതിഭയാണ് മാത്യു എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അജു വർഗീസ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
അതിതായ മോഹം, ആത്മാർതഥാ, ഭാഗ്യം
ഇത് മൂന്നും ഒരുമിച്ചു സംഭവിച്ച അതുല്യ പ്രതിഭ,
മാത്യു
ആദ്യം കുമ്പളങ്ങി ഇപ്പോൾ തണ്ണീർമത്തൻ
പെരുത്തിഷ്ടം 😘
കൂടെ വന്ന ഏവരും ഗംഭീരം
“ഞാൻ ഒരു താറാവിനെ വാങ്ങിക്കാൻ പോയതാ”എന്ന് എന്ന് പറഞ്ഞത് ആണ് എന്നിൽ ഏറ്റവും ചിരി ഉണർത്തിയ നിമിഷം. അത് ആണ് തിരക്കഥാകൃത്തെന്ന അറിവ് ഒരുപാട് സന്തോഷവും കൗതുകവും ഉണർത്തി.
രവി പപ്പൻ, അളിയാ യുവർ ക്യാരിയർ ബെസ്റ് ❤️
നന്ദി ഗിരീഷ് ജോമോൻ വിനീത് ഷമീർ, ഏവരും ❤️