പൃഥ്വിരാജ് സുകുമാരൻ ബിജുമേനോൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയാള സിനിമ ഇൻഡസ്ട്രിയിൽ വൻവിജയമായി തീർന്ന ഒരു ചിത്രമായിരുന്നു അയ്യപ്പനും കോശിയും. സച്ചി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ എത്തിയ എല്ലാ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രം മികച്ച അഭിപ്രായം നേടിയതോടെ ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റുപോയിരുന്നു. തമിഴില്‍ നിര്‍മ്മാതാവ് കതിരേശനും ബോളിവുഡില്‍ നടന് ജോണ്‍ എബ്രഹാമും ആണ് അയ്യപ്പനും കോശിയും റീമേക്ക് അവകാശം നേടിയത്.
തമിഴിലും ബോളിവുഡിലുമെല്ലാം പൃഥ്വിരാജിന്റെയും ബിജുമേനോന്റെയും വേഷത്തിൽ ആരായിരിക്കും എത്തുക എന്നത് പ്രേക്ഷകർക്ക് ഏറെ ആകാംക്ഷ നൽകുന്ന ഒരു കാര്യമായിരുന്നു. ഈ റോളുകളിൽ പലരുടെയും പേരുകൾ ഉയർന്നു കേട്ടിരുന്നു. മുന്‍പ് അയ്യപ്പനും കോശിയും തമിഴ് റീമേക്കില്‍ നടന് പാര്ത്ഥിപന് ബിജുമേനോന്റെ റോളില്‍ എത്തിയാല്‍ നന്നാകുമെന്ന് സംവിധായകന് സച്ചി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം സച്ചിയുടെ വിയോഗത്തിന് പിന്നാലെ റീമേക്ക് ചിത്രത്തിലുളള താല്പര്യം പാര്‍ത്ഥിപനും പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ പൃഥ്വിരാജിന്റെ വേഷത്തിൽ തമിഴ് സൂപ്പർതാരം സിമ്പു എത്തുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. അടുത്തിടെ സിമ്പുവിനൊപ്പം പ്രവര്‍ത്തിക്കാനുളള താല്പര്യം പാര്ത്ഥിപന് പ്രകടിപ്പിച്ചിരുന്നു. പാര്ത്ഥിപന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ഒരു ട്വീറ്റില്‍ ഒരു പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്ന് നടന് സൂചിപ്പിച്ചിരുന്നു. പിന്നാലെ അത് അയ്യപ്പനും കോശിയും റീമേക്കിനെ സംബന്ധിച്ചതാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.