ബിബിൻ ജോർജിനെ നായകനാക്കി ഹിറ്റ് മേക്കർ ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥ മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്.നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഈ കൊച്ചു ചിത്രത്തെ അഭിനന്ദിക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ.
ചിത്രത്തെ പുകഴ്ത്തി ഇപ്പോൾ മലയാള സിനിമയിൽ ട്രെന്റ് സെറ്ററായ രണ്ട് സിനിമകൾ ഒരുക്കിയ സംവിധായകൻ അൽഫോൻസ് പുത്രൻ രംഗത്തെത്തിയിരിക്കുകയാണ്.തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ചിത്രത്തിന് അദ്ദേഹം അഭിനന്ദനം അറിയിച്ചത്
പോസ്റ്റ് വായിക്കാം
” ഒരു പഴയ ബോംബ് കഥ ” ഞാൻ കണ്ടത് പ്രിവ്യു ഷോ ആണ്. ആൽവിൻ ആന്റണി എന്നത് എൻടെ ഭാര്യയുടെ പിതാവാണ്. അദ്ദേഹം ഈ സിനിമയുടെ ഒരു പ്രൊഡ്യൂസർ ആണ്. അതുകൊണ്ടാണ് പ്രിവ്യു ഷോ കാണാൻ പറ്റിയത്.
സിനിമ കണ്ടു കൊറേ ചിരിച്ചു…ബിബിൻ എന്ന നടനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു …ഹരീഷ് ഗംഭീര പെർഫോമൻസ് ആയിരുന്നു, ഇന്ദ്രൻസ് ചേട്ടൻ തകർത്തു, ഹരിശ്രീ അശോകൻ ചേട്ടനും, ബിജു കുട്ടനും പൊരിച്ചു .ഷാജോൺ ചേട്ടൻ ദൃശ്യത്തിന് ശേഷം എനിക്ക് ഇതിലാണ് ഒരുപാട് ഇഷ്ടപെട്ടത്.
നോട്ട്:
വിജയരാഘവൻ ചേട്ടൻടെ തെലങ്കാനയിലേക്കു പുറപ്പെട്ടു പോകുന്ന സീനും നല്ലോണം ചിരിച്ചു മൊത്തത്തിൽ ഒരു കുഞ്ഞു ഷാഫി സാർ പടം കണ്ട തൃപ്തി കിട്ടി.
ബിബിൻ നിന്ടെ ആക്ഷനും, ഡാൻസും കണ്ടപ്പോ ഞാൻ whistle അടിച്ചു
🙂 🙂 🙂 🙂