Sunday, October 25

കശ്മീരി പെൺകുട്ടിയെ പോലെ വേഷം ധരിച്ച് അമലാ പോൾ;ചിത്രങ്ങൾ കാണാം

Pinterest LinkedIn Tumblr +

മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോൾ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം അപ്പോൾ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന ഈ വേളയിൽ ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വച്ചതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. താരങ്ങളെല്ലാം അവരവരുടെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു.

ഇപ്പോൾ ജിപ്സി പെൺകുട്ടിയായി അമലാപോൾ എത്തിയതിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം തന്നെയാണ് ഈ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. അജിഷ് പ്രേം ആണ് ഫോട്ടോ എടുത്തിരിക്കുന്നത്. സാധാരണ വേഷത്തില്‍ നിന്ന് വേറിട്ടുള്ളതാണ് അമലാ പോളിന്റെ ഫോട്ടോ. ഞാൻ എന്നെ തന്നെ അനന്തമായി സൃഷ്‍ടിക്കുന്നുവെന്നാണ് അമലാ പോള്‍ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. കമന്റുകളുമായി നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. കശ്മീരി പെൺകുട്ടിയെ പോലെ ഉണ്ട് എന്നാണ് ചില ആരാധകർ പറയുന്നത്. ജിപ്‍സി റൊമാൻസ് എന്നും അമലാ പോള്‍ ഫോട്ടോയില്‍ സൂചിപ്പിക്കുന്നുണ്ട്.

“Lucifer”
Loading...
Share.

About Author

Comments are closed.