സീത എന്ന സീരിയലിലെ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചു കൊണ്ടിരുന്ന ആദിത്യൻ ജയന്റെയും അമ്പിളി ദേവിയുടെയും വിവാഹം ആരാധകർക്ക് ഒരു ഞെട്ടലായിരുന്നു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ഒരു ചടങ്ങിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. രണ്ടാമത്തെ കുഞ്ഞിന്റെ വരവോടെ ഇവർ ഏറെ സന്തോഷത്തിലാണ്. വിവാഹവും ആദ്യ കുഞ്ഞിന്റെ ജനനവും രണ്ടാമത്തെ കുഞ്ഞിന് ആയുള്ള കാത്തിരിപ്പും എല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഇരുവരുടെയും കുഞ്ഞതിഥി ആണ്. നിമിഷനേരം കൊണ്ടാണ് കുഞ്ഞിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്. രാവിലെ അമ്പിളിക്കും കുഞ്ഞിനുമൊപ്പം ചെക്കപ്പിനായി പോവുകയാണെന്ന് വ്യക്തമാക്കികൊണ്ട് കുഞ്ഞിനെ എടുത്തിരിക്കുന്ന അമ്പിളിയുടെ ചിത്രവും ആദിത്യൻ പോസ്റ്റ് ചെയ്തിരുന്നു.
ചേച്ചിക്കും വാവയ്ക്കും സുഖമല്ലേയെന്ന ചോദ്യവുമായി നിരവധി ആരാധകരാണ് എത്തിയിട്ടുള്ളത്. കലോത്സവ വേദിയിൽ നിന്നും സിനിമാരംഗത്തെത്തിയ അമ്പിളി ദേവിയെ തേടി നിരവധി അവസരങ്ങൾ ആയിരുന്നു എത്തിയിരുന്നത്. സീത, സ്ത്രീപദം ഈ പരമ്പരകളില്‍ അഭിനയിച്ചു വരുന്നതിനിടയിലായിരുന്നു ആദിത്യനും ആയുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഇവർക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നു എങ്കിലും ആ പ്രതിസന്ധികൾ എല്ലാം തരണം ചെയ്തു കൊണ്ട് ഇരുവരും സന്തോഷമായി ജീവിതം നയിക്കുകയാണ് ഇപ്പോൾ.