മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് അമ്പിളിദേവി. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന സീത എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു താരത്തിന്റെ വിവാഹം. പരമ്പരയിൽ മാത്രമല്ല ജീവിതത്തിലും ഒന്നിക്കാൻ ആണ് തങ്ങളുടെ തീരുമാനം എന്ന് അറിയിച്ചു കൊണ്ട് ആദിത്യൻ ജയൻ ആണ് അമ്പിളി ദേവിയെ വിവാഹം ചെയ്തത്. വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉയർന്നു വന്നപ്പോൾ അതിന് പ്രതികരണവുമായി ഇരുവരും രംഗത്തെത്തിയിരുന്നു.
സന്തോഷത്തോടെ മുന്നോട്ടു പോകുന്ന ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി എത്തുന്നു എന്ന വാർത്തയുമായാണ് പിന്നീട് ഇവർ എത്തിയത്. ഏഴാം മാസത്തെ ചടങ്ങുകൾ പൂർത്തിയാക്കി അതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആദിത്യൻ ഇപ്പോൾ എത്തിയിരിക്കുകയാണ്. അപ്പൂസിന് കൂട്ടായി അടുത്ത അതിഥി കൂടി എത്തുന്നു എന്നാണ് ഇവർ പറഞ്ഞത്. ആ വാർത്ത അറിഞ്ഞപ്പോൾ അഭിനയത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുക്കുകയായിരുന്നു. ആദിത്യനും അമ്പിളിയും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അമ്പിളി ദേവിയുടെ നൃത്തവിദ്യാലയത്തിലെ ഓണാഘോഷത്തിന്റെ വിശേഷങ്ങൾ ഇവർ മുൻപേ പങ്കുവച്ചിരുന്നു.