ലോക സുന്ദരിയായ ഐശ്വര്യ റായി തൊടുപുഴയിലും ഉണ്ടെന്ന വാർത്ത ഏവർക്കും അതിശയകരമായിരുന്നു. ഐശ്വര്യറായിയുടെ ചലച്ചിത്രഗാനങ്ങൾ ടിക് ടോക്കിലൂടെ തകർത്തഭിനയിച്ച അമൃത സജു ആണ് വൈറലായത്. ഇപ്പോൾ കാമുകനൊപ്പം ഉള്ള ഫോട്ടോസ് പങ്കുവെച്ചുകൊണ്ട് അമൃത എത്തിയിരിക്കുകയാണ്. നീലക്കണ്ണുള്ള നീണ്ടുമെലിഞ്ഞ ഐശ്വര്യറായെ പോലെതന്നെയാണ് അമൃതയും. ഐശ്വര്യ റായ് അഭിനയിച്ച ‘കണ്ട്കൊണ്ടേന് കണ്ട്കൊണ്ടേന്’ എന്ന ചിത്രത്തിലെ ഒരു രംഗം ആസ്പദമാക്കിയുള്ള ടിക് ടോക് വീഡിയോയിലൂടെയാണ് ഐശ്വര്യയെന്ന് വിളിപ്പേരുള്ള അമൃത സജു താരമായത്.
ഇടുക്കി സ്വദേശിയായ താരം മോഡലിങ്ങിലും അഭിനയത്തിലും താല്പര്യം ഉള്ള വ്യക്തിയാണ്. ഐശ്വര്യ റായിയോട് മാത്രമല്ല തൃഷ, നിധി അഗർവാൾ, കാജൾ, ദീപിക എന്നി നടിമാരോടുള്ള അമൃതയുടെ മുഖത്തിന്റെ സാദൃശ്യത്തിനെ കുറിച്ചും അമൃതയുടെ മറ്റു വിഡിയോകൾ കണ്ടു പലരും ചർച്ച ചെയ്യുന്നുണ്ട്. കേരളത്തിലെ മാധ്യമങ്ങൾ എല്ലാം ഇപ്പോൾ ഐശ്വര്യറായിയുടെ വാർത്തയിലാണ്. സോഷ്യൽ മീഡിയയിൽ എല്ലാം അമൃതയുടെ വീഡിയോകൾ വ്യാപകമായി വൈറലാകുന്നുണ്ട്. ട്വിറ്ററില്‍ ‘xerox’ എന്ന അടിക്കുറിപ്പോടെ പങ്കിട്ട അമൃതയുടെ വീഡിയോ നിരവധി കാഴ്ചകാരെയും ലൈക്കുകളുമാണ് നേടിയത്.
ടിക്ടോക്കിൽ താരം അറിയപ്പെടുന്നത് അമൃത അമൂസ് എന്ന പേരിലാണ്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ അമൃത പരസ്യ ചിത്രങ്ങളിലും, ഏതാനും സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന സിനിമയിൽ മമ്മൂട്ടിയുമായുള്ള കോമ്പിനേഷൻ സീനിലെ ഐശ്വര്യാ റായുടെ സംഭാഷണം പുനരവതരിപ്പിക്കുന്ന അമൃതയെ കണ്ടാൽ ആദ്യം ഇത് അവർ തന്നെയല്ലെന്ന് ആരുമൊന്ന് ചിന്തിച്ചുപോകും.