വാഴയില കൊണ്ടുള്ള വ്യത്യസ്തമായ വസ്ത്രം ധരിച്ചുള്ള അനിഖ സുരേന്ദ്രന്റെ ഫോട്ടോഷൂട്ട് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രമുഖ ഫോട്ടോഗ്രാഫറായ മഹാദേവന് തമ്പിയാണ് ഈ മനോഹരമായ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
ചിത്രങ്ങള്‍ പുറത്തു വന്നതോടെ മികച്ച പ്രതികരണമായിരുന്നു നേടിയത്. ഈ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോയാണ് മഹാദേവന് തമ്പി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.ചിത്രങ്ങള്‍ എടുക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നുവെന്നു കാണുമ്പോള്‍ തന്നെ മനസിലാക്കാമെന്നും പ്രേക്ഷകര്‍ കമന്റുകളില്‍ അറിയിച്ചിരുന്നു. വാഴയില വസ്ത്രത്തിനൊപ്പം വാഴക്കൂമ്പ് കൊണ്ടുള്ള കിരീടവും വളയും അനിഖ അണിഞ്ഞിരുന്നു. ഒരു എക്കോ ഫ്രണ്ടലി ഫോട്ടോഷൂട്ട് എന്നു വേണമെങ്കില്‍ പറയാം. അനിഖ ഈ ലോക്ഡൗണ്‍ കാലത്ത് നിരവധി ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ബാലതാരമായാണ് താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ മികച്ച വേഷം ചെയ്തിരുന്നു. അഞ്ചു സുന്ദരികളെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മലയാളത്തിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും താരം തിളങ്ങിയിരുന്നു. സത്യന് അന്തിക്കാട് ഒരുക്കിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. കോളിവുഡിലെ ഒരു പിടി നല്ല പ്രൊജക്റ്റുകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിരുന്നു.
കുറിപ്പ് വായിക്കാം:
എല്ലാവരും ആകാംഷയോടെ കാത്തിരുന്ന അനിഖയുടെ വാഴയിലകൊണ്ടുള്ള കോസ്റ്റുംസടങ്ങുന്ന ഫോട്ടോഷൂട്ടിന്റെ രസകരമായ പിന്നാമ്പുറ കാഴ്ചകളും ഈ ഷൂട്ട് ഇത്രയും മികച്ച രീതിയില്‍ നിങ്ങള്‍ക്കുമുന്നില്‍ പ്രസന്റ് ചെയ്ത ക്രൂ മെംബേര്‍സും ഇതാ നിങ്ങള്‍ക്കുമുന്നില്‍.