കഴിഞ്ഞ ഏഴുവർഷമായി സിനിമയിൽ സജീവമാണെങ്കിലും നടൻ അനിലിനെ ജനപ്രിയ നടനാക്കി മാറ്റിയത് അയ്യപ്പനും കോശിയും സിനിമയാണ്. സിനിമയിലെ അനിലിന്റെ പോലീസ് വേഷം പൃഥ്വിരാജിന്റെയും ബിജു മേനോൻെറയും ഒപ്പം നിൽക്കുന്നതായിരുന്നു. നടൻ അനിലിന്റെ റേഞ്ച് തന്നെ മാറ്റിമറിക്കുന്ന പ്രകടനം ആയിരുന്നു അയ്യപ്പനും കോശിയിലും താരം പങ്കുവെച്ചത്. ഇപ്പോൾ അയ്യപ്പനും കോശിയും സിനിമയിലെ ഒരു വീഡിയോ എല്ലാവരെയും വേദനിപ്പിക്കുകയാണ്, സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന നർമ്മങ്ങൾ കലർന്നൊരു വീഡിയോ ആണിത്.
പൃഥ്വിരാജിനൊപ്പമുള്ള പോലീസ് രംഗം ആണ് സിനിമയിൽ കാണിക്കുന്നത്, സിനിമയിലെ കോശി കുര്യന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കത്തിക്കയറുന്ന ഡയലോഗിനൊടുവിൽ അവസാന വാക്ക് കൈയിൽ നിന്നും വഴുതിപ്പോയ എസ് ഐ സതീഷിനും കോശിക്കും ചിരി വരുന്നു, രണ്ടുപേരും കൂടി തോളിൽ കൈവെച്ച് ചിരിക്കുമ്പോൾ ഷൂട്ടിന് ഒരു ഇടവേള നൽകുന്നു. എസ് ഐ അയ്യപ്പൻ സല്യൂട്ട് ചെയ്യുന്നത് പരിശീലിക്കുമ്പോഴും എസ് ഐ സതീഷിന് ചിരി വരുന്നുണ്ട്.
അയ്യപ്പനും കോശിയും സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ഈ നർമ്മ നിമിഷങ്ങൾ പങ്കുവെച്ചത് സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ്. വീഡിയോയിൽ പൊട്ടിച്ചിരിക്കുന്ന സംവിധായകൻ സച്ചിയേയും കാണാം. ഇപ്പോൾ സച്ചിയുടെ മരണത്തിനു പിന്നാലെ ഇപ്പോൾ അനിലും യാത്രയായിരിക്കുകയാണ്. തൊടുപുഴയിൽ ജോജു ജോർജ് നായകനായ പീസ് എന്ന സിനിമയുടെ ഷൂട്ടിങിലായിരുന്നു അനിൽ,. സിനിമയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അനിലിന്.
https://www.facebook.com/100003288279999/videos/3633520316767542/