Thursday, October 1

ഡ്രസ്സ് കുറഞ്ഞു വരുന്നുണ്ടല്ലോ ? തെലുങ്ക് പടത്തിനായുള്ള ശ്രമമെന്ന് അഞ്ജലി അമീർ,സോഷ്യൽ മീഡിയയിൽ ഹിറ്റായി അഞ്ജലിയുടെ പുതിയ ചിത്രം

Pinterest LinkedIn Tumblr +

ഒരു ഇന്ത്യൻ ട്രാൻസ്ജെണ്ടർ വനിതയായ അഭിനേത്രിയും മോഡലുമായ വ്യക്തിയാണ് അഞ്ജലി അമീർ. 2016-ലെ മമ്മൂട്ടി നായകനായ പേരമ്പു എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ നായികയായാണ് അഞ്ജലിയുടെ ചലച്ചിത്രലോകത്തേക്കുള്ള അരങ്ങേറ്റം. ചലച്ചിത്രരംഗത്തിലേക്കു നായികയായി വരുന്ന ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെണ്ടർ വനിതയാണ് അഞ്ജലി അമീർ.

ഗ്ലാമർ ചിത്രങ്ങളുടെ താഴെ കമന്റ് ചെയ്ത വ്യക്തികൾക്ക് രസകരമായ മറുപടി ഇപ്പോൾ നൽകുകയാണ് അഞ്ജലി. മിക്ക കമന്റുകൾക്കും തന്നെ അഞ്ജലി മറുപടി നൽകിയിട്ടുണ്ട്. ഇൗറനണിഞ്ഞ വേഷത്തിൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആണ് വൈറലായത്. ഡ്രെസ് കുറയുന്നുണ്ടെന്ന് പറഞ്ഞ ആരാധകനോട് തെലുങ്ക് പടത്തിനായുള്ള ശ്രമമാണെന്നാണ് അഞ്ജലി തമാശയായ മറുപടി പറഞ്ഞത്. ഫുൾടൈം വെള്ളത്തിൽ ആണെന്ന് ഒരു വ്യക്തി കമന്റ് ഇടുമ്പോൾ അതിനും രസകരമായ മറുപടി അഞ്ജലി നൽകുന്നുണ്ട്.

നേരത്തെ തന്റെ ചിത്രങ്ങൾക്ക് താഴെ അശ്ലീല കമൻറുകൾ നൽകിയ വ്യക്തിക്കെതിരെ താരം വിമർശനവുമായി രംഗത്തെത്തിയിരുന്നു. സിനിമയിലെ തിരക്കുകൾ എല്ലാം മാറ്റിവെച്ചുകൊണ്ട് ഇപ്പോൾ ബിരുദപഠനത്തിന് ചേർന്നിരിക്കുകയാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമത്തിലൂടെ പങ്കുവെക്കുവാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്.

“Lucifer”
Loading...
Share.

About Author

Comments are closed.