മലയാള സിനിമയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ നായികയായാണ് അഞ്ജലി അമീര്‍ സിനിമയിലേക്ക് എത്തുന്നത്.അതും മമ്മൂട്ടിയുടെ നായികയായി.ആദ്യ സിനിമയില്‍ തന്നെ ശ്രദ്ധ നേടുന്ന പ്രകടനമാണ് അഞ്ജലി കാഴ്ച വെച്ചത്.അടുത്തിടെ തന്റെ തന്റെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലെ പങ്കാളിയെ കുറിച്ചുള്ള ചില വെളിപ്പെടുത്തയാളുകളുമായി താരം സോഷ്യല്‍ മീഡിയയില്‍ വന്നതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇപ്പോള്‍ തന്റെ ജീവിതം തന്നെ ഒരൊറ്റ വീഡിയോയിലൂടെ ആരാധകര്‍ക്ക് മുന്നില്‍ തുറന്നു വെച്ചിരിക്കുകയാണ് അഞ്ജലി.പുരുഷനായിരുന്ന സമയത്തും പിന്നീട് വന്ന മാറ്റങ്ങളും സ്ത്രീ ആയതിനു ശേഷമുള്ള രൂപവും ആണ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ രൂപത്തില്‍ അഞ്ജലി പോസ്റ്റ് ചെയ്തിരിക്കുന്നത്.താന്‍ ജംഷീറില്‍ നിന്നും അഞ്ജലി ആയി മാറാന്‍ കാരണമായ വ്യക്തിയെ കുറിച്ചും അഞ്ജലി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.തന്റെ പങ്കാളിക്ക് പരസ്ത്രീകളുമായി ബന്ധമുണ്ടെന്ന് വരെ തുറന്നു പറഞ്ഞ നടി പക്ഷെ പൂര്‍വകാല പ്രണയത്തെ കുറിച്ച് ഏറെ സന്തോഷത്തോടെയാണ് സംസാരിച്ചത്.തനിക്ക് വേണ്ടി കാത്തിരിക്കാം എന്ന് പറഞ്ഞ ആ വ്യക്തി ഇന്നും വിവാഹിതനല്ല എന്ന കാര്യവും അഞ്ജലി വെളിപ്പെടുത്തിയിരുന്നു.
അഞ്ജലിയുടെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്തയും അടുത്തിടെ പുറത്തു വന്നിരുന്നു.അഞ്ജലിയുടെ സുഹൃത്ത് തന്നെയായ ഡെനി ജോര്‍ജാണ് കഥ സിനിമയാക്കുന്നത്.ഗോള്‍ഡന്‍ ടെംപ്ലേറ്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.എഴുത്തുകാരനായ വി കെ അജിത് കുമാര്‍ തിരക്കഥ ഒരുക്കുന്നു.