മലയാളികളില്‍ തീര്‍ത്തും വ്യത്യസ്തനായി വീണ്ടും ബോബി ചെമ്മണ്ണൂര്‍. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സ്വന്തം മകളുടെ വിവാഹം നടത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ശീലമില്ലാത്ത മലയാളികളില്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മകള്‍ അന്ന ബോബിയുടെ വിവാഹം. ചടങ്ങുകള്‍ തീര്‍ത്തും ലളിതമാക്കിയാണ് ഏക മകളുടെ വിവാഹം ബോബി നടത്തിയത്.
വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടുവെങ്കിലും വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ അധികമാരും അറിഞ്ഞിരുന്നില്ല. ഇത്രയും കോടീശ്വരന് ആയിട്ടും തീര്‍ത്തും ലളിതമായി വിവാഹം നടത്തി മാതൃകയായതിന് നിറഞ്ഞ കൈയ്യടിയാണ് സോഷ്യല്‍ മീഡിയ ബോബിക്ക് നല്‍കുന്നത്.
ബോബിയുടെയും സ്മിതയുടെയും ഏക മകളാണ് അന്ന. നടനും സംവിധായകനുമായ സാം സിബിന് ആണ് അന്നയെ വിവാഹം ചെയ്തത്.