ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു, കോവിഡ് കാലമായതിനാല്‍ നിയമങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് നടത്തിയത്. ചടങ്ങില്‍ കാരണവരുടെ സ്ഥാനം അലങ്കരിച്ചത് ചടങ്ങിൽ ലാലേട്ടന്റെ സാനിദ്ധ്യം ഏറെ ശ്രദ്ധേയമായിരുന്നു.
ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോ: അനിഷയെ വിവാഹം ചെയ്യുന്നത്
പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകന് ഡോ.എമില്‍ വിന്‍സന്റാണ്. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. റിലീസിനൊരുങ്ങുമ്പോഴാണ് ലോക്ഡൗണ്‍ വന്നതും തീയറ്റര്‍ അടച്ചു പൂട്ടിയതും അതോടെ മാറ്റി വയ്ക്കുകയായിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.