ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമാണം നിർവഹിക്കുന്ന ലൂസിഫർ ഈ വ്യഴാഴ്ച്ച തീയറ്ററുകളിൽ എത്തുകയാണ്. പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ ചിത്രത്തിൽ ലാലേട്ടനാണ് നായകനായിയെത്തുന്നത്. മുരളി ഗോപിയാണ് തിരക്കഥ. മഞ്ജു വാര്യർ, വിവേക് ഒബ്റോയ്, ഓവിനോ തോമസ്, ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് മനസ്സ് തുറന്ന് സംസാരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. സിനിമ ഡാഡി സ്പെഷ്യൽ ചാറ്റ് ഷോ ‘എങ്കിലേ എന്നോട് പറ’ എന്ന പ്രോഗ്രാമിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
ലൂസിഫർ ഷൂട്ട് തുടങ്ങി അവസാനം വരെ രാജുവിന്റെ മനസ്സിൽ ഒരു സിനിമയുണ്ടായിരുന്നു. ആ സിനിമ തന്നെയാണ് അദ്ദേഹം അതിൽ ചെയ്തിരിക്കുന്നത്. അതിൽ അദ്ദേഹം കാസ്റ്റ് ചെയ്തിരിക്കുന്നവരെല്ലാം പെർഫെക്റ്റ് ആയി തോന്നും. ഇവരല്ലാതെ വേറൊരു ഓപ്ഷൻ ഇല്ലായെന്ന് തോന്നും. ആദ്യമേ തന്നെ വിഷ്വലിൽ ഇവരെല്ലാം ഉണ്ടാകണമെന്നും ഇത്രയും ആൾക്കാരെ വെച്ച് ഷൂട്ട് ചെയ്യണം എന്നൊക്കെ മുൻകൂട്ടി തന്നെ തീരുമാനിച്ചിരുന്നതാണ്. എനിക്ക് എല്ലാ സപ്പോർട്ടും തന്നാണ് അദ്ദേഹം ഈ സിനിമ ഒരുക്കിയത്. വേണ്ടാത്തത് ഞാൻ പോലും പറയാതെ വേണ്ടായെന്ന് തീരുമാനിച്ച ആളാണ്. അതെല്ലാം നമുക്ക് വളരെ സന്തോഷം തരുന്ന കാര്യമാണ്.