ചിലർ അങ്ങനെയാ സാറേ… എത്ര കിട്ടിയാലും പഠിക്കില്ല..! സെലിബ്രിറ്റി പേജുകളിൽ ചൊറിയൻ കമന്റുകളുമായി എത്തി സ്വയം എയറിൽ പോകുന്ന ചില മഹാന്മാരുടെ കാര്യമാണ് പറഞ്ഞത്. അസഭ്യമായ കമന്റുകൾ മുതൽ വർഗീയത നിറഞ്ഞ കമന്റുകളുമായി വന്ന് എല്ലാം ഏറ്റുവാങ്ങി കമന്റ് ഡിലീറ്റ് ചെയ്ത് മുങ്ങുന്ന വിരുതന്മാർക്ക് സെലിബ്രിറ്റികൾ തന്നെ മറുപടി നൽകാറുണ്ട്. ഇന്നുമുണ്ട് അങ്ങനെ എയറിൽ കയറിയ ഒരു മഹാൻ.
ചെറിയ പെരുന്നാൾ ദിനമായ ഇന്ന് പ്രേക്ഷകർക്ക് ഈദ് മുബാറക് നേർന്ന് തട്ടമിട്ട് അനു സിതാര ഒരു വീഡിയോ പങ്ക് വെച്ചിരുന്നു. ആ വീഡിയോയിലാണ് ‘converted to?’ (ഏതിലേക്കാണ് മതം മാറിയത്?) എന്ന ചോദ്യവുമായി സത്യമൂർത്തി സത്യ എന്ന വ്യക്തി കമന്റ് ഇട്ടത്. ‘മനുഷ്യൻ’ എന്നാണ് അനു മറുപടി കൊടുത്തത്. കമന്റ് ഇട്ടയാൾ അത് ഡിലീറ്റ് ചെയ്ത് മുങ്ങുകയും ചെയ്തു.