നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലെ മേരിയെ പ്രേക്ഷകർ പെട്ടെന്ന് ഒന്നും മറക്കില്ല. മേരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. അൽഫോൺസ് പുത്രൻ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ ഈ താരം ഇപ്പോൾ തെലുങ്ക് നാട്ടിലാണ് തിളങ്ങി നിൽക്കുന്നത്. സിനിമയിൽ എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ച വ്യക്തിയല്ല താനെന്നും അപ്രതീക്ഷിതമായിട്ടാണ് താൻ ഇവിടെ എത്തിച്ചേർന്നത് എന്നും അനുപമ പറയുന്നു.
പ്രണയത്തെക്കുറിച്ചും തനിക്ക് ലഭിച്ച തേപ്പിനെ കുറിച്ചും താരമിപ്പോൾ മനസ്സ് തുറക്കുകയാണ്. പ്രേമത്തിൽ തേച്ചത് പോലെ ജീവിതത്തിലും തേച്ച അനുഭവങ്ങൾ ഉണ്ടെന്നും താരം പറയുന്നു. “കുറെ പിള്ളേർ നമ്മുടെ പിന്നാലെ നടക്കും. പക്ഷേ എല്ലാവരോടും കേറി യെസ് പറയാനാവില്ല. അപ്പോ അവരുടെ ഭാഷയിൽ നമ്മൾ തേച്ചു എന്ന് കഥയുണ്ടാക്കും. ഒരാൺകുട്ടിയോട് ഫ്രണ്ട്ലിയായി നിന്നാൽ അവരത് പ്രേമമായി കരുതും. നമുക്ക് തേപ്പുകാരി എന്നൊരു പേരും ലഭിക്കും”. അനുപമയുടെ വാക്കുകളാണിവ.
Hey ♥️ pic.twitter.com/6LogFME3zk
— Anupama Parameswaran (@anupamahere) May 10, 2020
— Anupama Parameswaran (@anupamahere) March 14, 2020