പ്രേമം, ജോമോന്റെ സുവിശേഷം തുടങ്ങിയ രണ്ട് ചിത്രങ്ങളേ മലയാളത്തിൽ ചെയ്തിട്ടുള്ളുവെങ്കിലും തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളാണ് അനുപമ പരമേശ്വരൻ. ദിനംപ്രതി വ്യത്യസ്ഥ ഫോട്ടോഷൂട്ടുകൾ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുള്ള അനുപമയുടെ പുതിയ ഫോട്ടോഷൂട്ടും ഇപ്പോൾ വൈറലായിരിക്കുകയാണ്. വനിതാ മാഗസിന് വേണ്ടി സ്വിമ്മിങ് പൂളിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് അനുപമ നടത്തിയിരിക്കുന്നത്.
ദുൽഖര്‍ നിര്‍മിക്കുന്ന മണിയറയിലെ അശോകൻ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി അനുപമ പ്രവര്‍ത്തിച്ചിരുന്നു. ഈ ചിത്രത്തിൽ നാല് നായികമാരാണുള്ളതെന്നും അതിലൊരാൾ അനുപമയാണ് എന്നും മുൻപ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.