മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് മഞ്ജുവാര്യർ. പ്രേക്ഷകരോട് ഉള്ള ഇടപെടൽ മൂലവും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏറെ ശ്രദ്ധ നേടിയ താരമാണ് മഞ്ജു. ഇപ്പോൾ മഞ്ജു വാര്യരെ കുറിച്ച് മനസ്സ് തുറക്കുകയാണ് അനുശ്രീ. ജനറേഷൻ ഗ്യാപ്പ് ഇല്ലാതെ എല്ലാവരും മഞ്ജുവാര്യരെ ഇഷ്ടപ്പെടുന്നത് കാണുമ്പോൾ തനിക്ക് അതിശയം ആണെന്നും കോട്ടയത്ത് പുതിയ ചിത്രത്തിന്റെ ചിത്രീകരണവേളയിൽ മഞ്ജുവാര്യരെ കാണാനെത്തിയ ആരാധകരുടെ എണ്ണം തന്നെ ഏറെ അത്ഭുതപ്പെടുത്തി എന്നും അനുശ്രീ പറയുന്നു.
മഞ്ജുവാര്യർ ഇലക്ഷന് നിന്നാൽ ഉറപ്പായും ജയിക്കും എന്നും അനുശ്രീ പറയുന്നുണ്ട്. താരം എന്ന ചിന്താഗതി തനിക്കൊരിക്കലും ഉണ്ടായിട്ടില്ലെന്നും അനുശ്രീ പറയുന്നു. താരപരിവേഷം കാണിക്കാൻ തുടങ്ങിയാൽ അത് ജീവിതാവസാനംവരെ കീപ്പ് ചെയ്യുവാൻ പറ്റുന്ന ഒരാൾ ആയിരിക്കണം എന്നും മറ്റുള്ളവരെ കൊണ്ട് തന്നെ കുറ്റം പറയിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അനുശ്രീ പറയുന്നു.