റിയാലിറ്റി ഷോയിലൂടെ മത്സരാര്‍ത്ഥിയായി വന്ന് മലയാള സിനിമയിലെ യുവനടിമാരില്‍ മുന്‍ നിരയിലെത്തിയ നടിയാണ് അനുശ്രീ. താരത്തിന്റെ ആദ്യ ചിത്രം ഡയമണ്ട് നെക്ലേസ് ആയിരുന്നു. പിന്നീട് മലയാളത്തിലെ യുവനടന്‍മാര്‍ക്കൊപ്പമെല്ലാം നടി വേഷമിട്ടു. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവച്ച ഫോട്ടോഷൂട്ടുകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഈ ഉത്രട ദിനത്തില്‍ താരത്തിന്റെ പട്ടു പാവാടയില്‍ സുന്ദരിയായ പുതിയ ഫോട്ടോഷൂട്ട് വൈറല്‍ ആകുകയാണ്. മലയാള സിനിമയിലെ മനോഹരമായ ഗാനവും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ഉത്രാടപ്പൂ നിലാവേ വാമുറ്റത്തെ പൂക്കളത്തില്‍, വാടിയ പൂവണിയില്‍ ഇത്തിരിപ്പാല് ചുരത്താന്‍ വാ…..എന്ന ഗാനമാണ് പങ്കുവച്ചത്.
നിരവധി പേരാണ് ഫോട്ടോഷൂട്ടിന് കമന്റുകള്‍ അറിയിച്ചത്. വടക്കും നാഥന്റെ പശ്ചാത്തലത്തില്‍ നിന്നാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. മനോഹരമായ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് നിതില്‍ നാരായണന് ആണ്. കഴിഞ്ഞ ദിവസം ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോയും താരം പങ്കു വച്ചിരുന്നു. ഈ പോസ്റ്റിനും മികച്ച സ്വീകാര്യത നേടിയിരുന്നു.
അടുത്തിടെ താരം ബോള്‍ഡ് ലുക്കില്‍ എത്തിയതും സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരുന്നു. താരത്തിന്റെ മേക്കോവര്‍ ഫോട്ടോഷൂട്ട് ലോക്ഡൗണ്‍ കാലത്ത് പല തവണ പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു.