ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മനോഹരമായ ഫോട്ടോ ഷൂട്ട് പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ നടി അനുശ്രീ. സോഷ്യല്‍ മീഡിയയിലൂടെ ശ്രീകൃഷ്ണനൊപ്പം രാധയായി എത്തിയാണ് താരം ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകള്‍ പങ്കുവെച്ചിരിക്കുന്നത്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം വൈറലാവുകയും ചെയ്തിട്ടുണ്ട.് മനോഹരമായ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്ത്തിയിരിക്കുന്നതി നിതിന്‍ നാരായണന് ആണ്. തിരുവോണ നാളില്‍ തനിനാടന്‍ സുന്ദരിയായി വടക്കും നാഥ ക്ഷേത്രത്തിനു സമീപത്തു നടത്തിയ ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധേയമായിരുന്നു. പുതിയ ഫോട്ടോഷൂട്ടും ആരാധകര്‍ ഏറ്റെടുത്തത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്.
ഈ ലോക് ഡൗണ്‍ കാലത്ത് താരം ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കിലുള്ള നിരവധി ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്ക് പങ്കുവെച്ചിരുന്നു. അനുശ്രീയുടെ മേക് ഓവര്‍ വാര്‍ത്തകളിലും ഇടംനേടിയിരുന്നു. നാടന്‍ കഥാപാത്രങ്ങള്‍ കൂടുതലും ചെയ്ത താരത്തിന് ബോള്‍ഡ് ആയുള്ള കഥാപാത്രങ്ങളും ലഭിക്കുമെന്നാണ് ഫോട്ടോഷൂട്ട് കണ്ട ആരാധകരും അറിയിച്ചിരുക്കുന്നത് . പക്ഷേ നാടന്‍ മലയാളി കുട്ടിയായി കാണാന്‍ തന്നെയാണ് പ്രേക്ഷകരുടെ ആഗ്രഹവും. പുതിയ ഫോട്ടോഷൂട്ടിന് നിരവധി കമന്റുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ നിന്നും വരുന്നത്.