വേറിട്ട ഫോട്ടോഷൂട്ടുകൾ കൊണ്ട് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ് പ്രേക്ഷകരുടെ പ്രിയ നായിക അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ച പ്രിയ താരമാണ് അനുശ്രീ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ എല്ലാം നായികയെ താരം തിളങ്ങിയിട്ടുണ്ട്. റിയാലിറ്റിഷോയിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികമാര്‍ നിരവധിയാണ്. പക്ഷേ എല്ലാവര്ക്കും മുന്‍നിര നായികമാരെ പോലെ ശോഭിക്കാന്‍ അത്രക്കങ്ങ് സാധിച്ചിട്ടില്ല. പക്ഷേ രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അരുണേട്ടാ എന്ന വിളിയിലൂടെ മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്‍ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനുശ്രീയുടെ ഏറ്റവും പുതിയ പോസ്റ്റ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. പുതിയ ഫോട്ടോഷൂട്ടാണ് താരം പങ്ക് വെച്ചിരിക്കുന്നത്. “മണിനാദം കേട്ടു വീണ്ടും തമ്പുരാൻ മെല്ലെ നോക്കി അങ്ങിതാ മാനത്തു തമ്പുരാട്ടി മഞ്ഞചേലയുടുത്തു കാലിൽ കൊലുസുമിട്ടു അങ്ങിതാ നിൽക്കുന്നു തമ്പുരാട്ടി..” എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.