ജയസൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന് അന്വേഷണം എന്ന് പേരിട്ടു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജയസൂര്യയുടെ ഒഫീഷ്യൽ പേജ് വഴി ഇപ്പോൾ പുറത്തുവിട്ടു.ലില്ലി എന്ന ത്രില്ലർ ചിത്രത്തിനുശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷണം.ഈ 4 എന്റർടൈന്മെന്റസിന്റെ ബാനറിൽ മുകേഷ് ആർ മേഹ്ത, സി വി സാരഥി,എ വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . ഫാമിലി ത്രില്ലർ കാറ്റഗറിയിൽ പെടുന്ന ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായതാണ്.
നവാഗതനായ ഫ്രാൻസിസ് തോമസ് ആണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച സുജിത് വാസുദേവ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നു.അപ്പു ഭട്ടതിരി ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് .ജേക്കസ് ബിജോയ് സംഗീതം.