മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് അരുണ്‍ രാഘവന്. നായകനായും വില്ലനായും എല്ലാം താരം ആരാധകരെ കൈയ്യിലെടുത്തിട്ടുണ്ട്. ഒരു സീരിയലില്‍ വൈവിധ്യമാര്‍ന്ന 9 വേഷങ്ങള്‍ ചെയ്ത് താരം ആരാധകരെ അമ്പരപ്പിച്ചിരുന്നു. മഴവില്‍ മനോരമയിലെ സ്ത്രീ പദം എന്ന സീരിയലിലെ വേഷവും ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു.
തൃശ്ശൂര്‍ സ്വദേശിയായ താരത്തിന്റെ ഭാര്യയുടെ പേര് ദിവ്യ എന്നാണ് , ഇരുവര്‍ക്കും ഒരു മകനുമുണ്ട്. ഭാര്യ റെയില്‍വേയിലാണ് ജോലി ചെയ്യുന്നത്. സീരിയലില്‍ മാത്രമല്ല , താരത്തിന് സിനിമയിലും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാവന നായികയായി എത്തിയ വിളക്കുമരത്തില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഐടി പഠനം കഴിഞ്ഞു 7 വര്‍ഷം ഐടി പ്രഫഷനലായി മുംബൈയിലും ബെംഗളൂരുവിലും ജോലിചെയ്തിട്ടുണ്ട്. അപ്പോഴാണ് അഭിനയ മോഹം തലയ്ക്ക് പിടിക്കുന്നത്. താരത്തിന്റെ ഒരു ബന്ധു ഒരു സീരിയലില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്നു ചോദിക്കുകയും വെറുതെ ഒരു പരീക്ഷണം ചെയ്യുകയും അവസരം ലഭിക്കുകയുമായിരുന്നു.
ജനപ്രിയ പരമ്പരയായ ‘ഭാര്യ’ സീരിയലിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അരുണിന് അവസരങ്ങള്‍ വന്നു തുടങ്ങി. ശേഷം ഒന്നുമം ആലോചിച്ചില്ല ജോലി രാജി വച്ച് അഭിനയം പ്രൊഫഷനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം എല്ലാവരും എതിര്‍ത്തെങ്കിലും ഭാര്യയുടെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നുവെന്ന് അരുണ്‍ പറയുകയാണ്.ശേഷം കരീയര് പൂര്‍ണമായി അഭിനയത്തിലേക്ക് മാറുകയും ചെയ്തു. അന്ന് തന്നെ തള്ളി പറഞ്ഞവരൊക്കെ ഇന്ന് തിരുത്തേണ്ടിവന്നുവെന്നും അരുണ്‍ കൂട്ടിചേര്‍ത്തു.