മലയാളത്തിലെ മികച്ച അവതാരകമാരിൽ രണ്ടു പേരാണ് പേളി മാണിയും ആര്യ ബഡായിയും. ഡി ഫോർ ഡാൻസിലൂടെ പേളിയും ബഡായി ബംഗ്ലാവിലൂടെ ആര്യയും പ്രശസ്തിയിലേക്ക് കുതിച്ചപ്പോഴും ഇരുവരും സ്കൂളിൽ ഒരുമിച്ചു ഉണ്ടായിരുന്നവർ ആണെന്ന് ആരും അറിഞ്ഞില്ല. ആര്യയുടെ സീനിയറായി ഒരേ സ്കൂളിൽ പഠിച്ചതാണ് പേളി മാണിയും. അന്നത്തെ ഒരു ഫോട്ടോ ആര്യ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തപ്പോൾ പേളിയുടെ ഭർത്താവ് ആഹ് പേളി എന്നാണ് കമന്റ് ചെയ്തത്. അതിനു രസകരമായിട്ടാണ് ആര്യ മറുപടി കൊടുത്തത്. “ആഹ് പേളിയല്ല.. ശ്രീനിയുടെ പേളി..!” ബഡായി ബംഗ്ലാവിലേക്ക് ആര്യ തിരികെ എത്തിയതിന്റെ സന്തോഷത്തിൽ കൂടിയാണ് പ്രിയ ആരാധകരും.