Saturday, November 28

ജോർജുകുട്ടിയെ തളയ്ക്കാൻ IG ഗീതാ പ്രഭാകർ വീണ്ടും പോലീസ് വേഷത്തിൽ; ദൃശ്യം 2 ലൊക്കേഷൻ ചിത്രങ്ങൾ

Pinterest LinkedIn Tumblr +

ഏഴു വർഷത്തിനു ശേഷം രണ്ടാം ഭാഗം ഒരുങ്ങുന്ന ചിത്രമാണ് ദൃശ്യം. ജോർജ്ജുകുട്ടിയായി മോഹൻലാൽ എത്തുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിൽ ഒന്നാം ഭാഗത്തിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നുണ്ട്. രണ്ടാം ഭാഗത്തിൽ ചെറിയൊരു ട്വിസ്റ്റ് ഉണ്ടെന്നാണ് ജിത്തു ജോസഫ് പറയുന്നത്. മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ തുടങ്ങിയവര്‍ക്കൊപ്പം സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളായി തിരിച്ചെത്തുന്നു. ദൃശ്യം 2 വിന്റെതായി അടുത്തിടെ പുറത്തിറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


സെറ്റിലെ വിശേഷങ്ങളെല്ലാം താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്കാറുണ്ടായിരുന്നു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ചിത്രീകരിക്കുന്ന സിനിമയുടെ എക്സ്ക്ലൂസിവ് ലൊക്കേഷൻ ദൃശ്യമങ്ങൾ മനോരമ ഓൺലൈനിലൂടെ റിലീസ് ചെയ്തു. ഐജി ഗീത പ്രഭാകർ ആയി ആശാ ശരത് ചിത്രങ്ങളിൽ എത്തുന്നുണ്ട്. മകന്റെ കൊലപാതക കേസ് കണ്ടുപിടിക്കാൻ പറ്റാത്തതിന്റെ ഭാഗമായി സിനിമയുടെ അവസാനം താരം രാജിവെച്ചിരുന്നു. എന്നാൽ വീണ്ടും പോലീസ് വേഷത്തിൽ ആശാശരത്ത് എത്തുമ്പോൾ പുതിയ ട്വിസ്റ്റുകൾ പ്രതീക്ഷിക്കാം എന്നാണ് ആരാധകർ പറയുന്നത്. പോലീസ് വേഷത്തിലെത്തുന്ന മുരളി ഗോപിയാണ് ചിത്രത്തിലെ മറ്റൊരു ട്വിസ്റ്റ്.

“Lucifer”
Loading...
Share.

About Author

Comments are closed.