സ്വന്തം പേര് ഗൂഗിൾ ചെയ്തു നോക്കിയ കഥ തുറന്നു പറയുകയാണ് ആസിഫ് അലി. റേഡിയോ മാംഗോക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറഞ്ഞത്. കുടുംബാംഗങ്ങളോടൊപ്പം അവധിക്കാലം ആഘോഷിക്കാനായി പോയ ആസിഫ് അലി റൂം എടുത്ത റിസോർട്ടിലെ ജീവനക്കാരൻ ശബ്ദം കുറയ്ക്കാൻ പറയുകയും, ഞങ്ങൾ അവധിക്കാലം ആഘോഷിക്കാൻ വന്നതാണ് അതുകൊണ്ട് ശബ്ദമുണ്ടാക്കുമെന്ന് താരം തിരിച്ചു പറയുകയും ചെയ്തു. വീണ്ടും അയാൾ തർക്കിച്ചു കൊണ്ടിരുന്നപ്പോൾ ആസിഫലി തന്റെ പേര് ഗൂഗിൾ ചെയ്തു നോക്കാൻ പറഞ്ഞു. അതൊരു ചീപ് ഷോ ആയിരുന്നു എന്ന് ആസിഫ് അലി ഇപ്പോൾ തുറന്നു പറയുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു സംഭവം.
ഏതെങ്കിലും താരങ്ങളോട് അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താനില്ലാതെ ഹിറ്റായ ചിത്രങ്ങളിലഭിനയിച്ച എല്ലാവരോടും അസൂയ ആണെന്നും കൂട്ടത്തിൽ ദുൽഖറിനോടും നിവിനോടും അസൂയ കൂടുതലാണെന്നും ആസിഫ് അലി പറഞ്ഞു. താരത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലെ വിശേഷങ്ങളും ഒപ്പം പങ്കുവെച്ചു. ചിത്രത്തിനുവേണ്ടി 22 കിലോ കൂട്ടി ഏവരെയും ഞെട്ടിപ്പിച്ച നായികയെ പറ്റിയും അദ്ദേഹം സംസാരിച്ചു